കോവിഡിന്റെ രണ്ടാം തരംഗം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

By News Desk, Malabar News
Country Will Not Have To Wait Too Long For COVID-19 Vaccine: PM Modi
PM Modi

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. എപ്രിൽ 8 വ്യാഴാഴ്‌ചയാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുന്നത്.

അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ 11 സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി നാളെ യോഗം ചേരും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാം തരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. രോഗ വ്യാപനത്തിന്റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂ എന്നാണ് കേന്ദ്ര കോവിഡ് ദൗത്യ സംഘത്തിന്റെ വിലയിരുത്തല്‍.

Read Also: ഛത്തീസ്ഗഡില്‍ കാണാതായ ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE