ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതകളുടെ ഫൈനലില്‍ വിക്ടോറിയ അസരങ്ക നവോമി ഒസാക്കയെ നേരിടും. സെറീന വില്യംസിനെ 1-6,6-3,6-3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസരങ്ക ഫൈനലിലെത്തിയത്. ആദ്യ സെറ്റില്‍ 1-6ന് അനായാസം ജയിച്ച സെറീന, പിന്നീടുള്ള സെറ്റുകളില്‍ അസരങ്കയോട് തോല്‍വി സമ്മതിക്കുകയായിരുന്നു. അസരങ്കയുടെ മൂന്നാം യു.എസ് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് ഫൈനലുകളിലും അസരങ്കയെ കീഴടക്കിയത് സെറീന വില്യംസായിരുന്നു.
Also read: വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ- സ്റ്റീവ് സ്മിത്ത്
അതേസമയം വനിതകളുടെ മറ്റൊരു സെമി ഫൈനലില്‍ അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡിയെ 7-6,3-6,6-3ന് പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാക്ക ഫൈനല്‍ ഉറപ്പിച്ചു. ഇതോടെ നാളെ നടക്കുന്ന വനിതകളുടെ ഫൈനലില്‍ വിക്ടോറിയ അസരങ്ക, നവോമി ഒസാക്കയെ നേരിടും. മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമാക്കിയാണ് ഇരുവരും കളിക്കിറങ്ങുക.