ഡെൽഹി എയിംസിൽ കോവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

By Staff Reporter, Malabar News
Malabar-News_Arvind-Kejriwal
Ajwa Travels

ന്യൂഡെൽഹി: തലസ്‌ഥാനത്തെ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) കോവിഡ് വ്യാപനം. എയിംസിലെ 35 ഡോക്‌ടർമാർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു.

നേരത്തെ ഡെൽഹി സർ ഗംഗാ റാം ആശുപത്രിയിലെ 37 ഡോക്‌ടർമാർക്ക് കോവിഡ് ബാധ റിപ്പോർട് ചെയ്‌തിരുന്നു. വാക്‌സിൻ സ്വീകരിച്ചിട്ടും ഇവർക്ക് രോഗബാധയുണ്ടായി. വൈറസ് ബാധിച്ച 37 ഡോക്‌ടർമാരിൽ 32 പേർ നേരിയ ലക്ഷണങ്ങളുമായി വീടുകളിൽ നിരീക്ഷണത്തിലാണ്, അഞ്ചുപേരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡെൽഹിയിൽ വ്യാഴാഴ്‌ച 7,437 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. കോവിഡ് ബാധ മൂലം ഇരുപത്തിനാല് പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 11,157 ആയി.

Read Also: ജനങ്ങൾക്ക് വേണ്ടത് മമതയുടെ പരാജയം; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE