തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുക്കണം. ഇന്നലെ തിരുവനന്തപുരത്ത് മൂന്നു മണിയോടെ ശക്തമായ മഴയാണ് ലഭിച്ചത്.
തിരുവനന്തപുരത്തിന് ഒപ്പം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. ഏപ്രിൽ 14 മുതൽ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Also Read: ബന്ധു നിയമനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം; കെ സുരേന്ദ്രൻ