ന്യൂഡെൽഹി : കോവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാനായി രാജ്യങ്ങളെല്ലാം പരിശ്രമിക്കുകയാണ്. നേരത്തെ ഉണ്ടായ പിഴവുകൾ പരിഹരിച്ചുകൊണ്ട് രോഗ്യവ്യപനം ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ സഹകരണം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരവധി മഹാമാരികളെ ലോകം ഇതുവരെ നേരിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം ഉണ്ടായ ശേഷം അതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സംശങ്ങൾക്ക് നമ്മുടെ ശാസ്ത്രജ്ഞർ ഇതിനോടകം തന്നെ മറുപടി നൽകി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ ശാസ്ത്രജ്ഞർ പരിശ്രമിക്കുന്നു. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകാനായി രാജ്യങ്ങളുടെ കൂട്ടായ സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read also : കോവിഡ് രൂക്ഷം; മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി മുതൽ നിരോധനാജ്ഞ