കൊച്ചി: നടന് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി.
‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യ പ്രശ്നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരാനാവുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ’ ടൊവിനോ പറഞ്ഞു.
Read Also: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഡിജെ പാർട്ടി; 50 പേർക്കെതിരെ കൂടി കേസെടുത്തു