‘പോറ്റമ്മയായി ഞാനുണ്ട്’, പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന നായ- ഹൃദ്യം ഈ കാഴ്‌ച

തള്ളപ്പൂച്ച ചത്തതോടെ തനിച്ചായി പോയ പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന ഒരു തെരുവ് നായയുടെ ഏറ്റവും ഹൃദ്യമായ ചിത്രമാണ് മാതൃത്വത്തിന്റെ മറ്റൊരു തലം നമുക്ക് മുന്നിൽ തുറക്കുന്നത്. മലപ്പുറം എടക്കര മൂത്തേടത്തുനിന്നാണ് ഈ ദൃശ്യം പുറത്തുവന്നിരിക്കുന്നത്.

By Trainee Reporter, Malabar News
dog and cat
Ajwa Travels

സകല ജീവരാശികളുടെയും നിലനിൽപ്പിന് ആധാരമായ മാതൃത്വം, പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവമാണ്. അമ്മയും കുഞ്ഞുമെന്ന പാരസ്‌പര്യം ഏതൊരു ജന്തുവിലും അതീവ ഹൃദ്യമായ ബന്ധമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഈ ഒരു ഊഷ്‌മളമായ ബന്ധം അനിർവചനീയവുമാണ്. (A Dog Nursing a Kitten) തള്ളപ്പൂച്ച ചത്തതോടെ തനിച്ചായി പോയ പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന ഒരു തെരുവ് നായയുടെ ഏറ്റവും ഹൃദ്യമായ ചിത്രമാണ് മാതൃത്വത്തിന്റെ മറ്റൊരു തലം നമുക്ക് മുന്നിൽ തുറക്കുന്നത്.

മാതൃത്വത്തിന് മുന്നിൽ ശത്രുത പോലും വഴിമാറിപ്പോകുന്ന, മനുഷ്യർ കണ്ടുപഠിക്കേണ്ട ഏറ്റവും പുതിയ മാതൃകയാണ് ഈ ചിത്രം. മലപ്പുറം എടക്കര മൂത്തേടത്തുനിന്നാണ് ഈ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. എടക്കര കൽക്കുളത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഒരു പൂച്ച രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഈ കുഞ്ഞുങ്ങളുമായി കഴിഞ്ഞിരുന്ന തള്ളപ്പൂച്ച കഴിഞ്ഞ ദിവസം ചത്തു. ഒരു കുഞ്ഞിനെ കാണാതെയുമായി.

ഇതിനിടയിലാണ് ഒരു പൂച്ചക്കുഞ്ഞിനെയും കടിച്ചു തെരുവ് നായ ഓടുന്നത് നാട്ടുകാർ കണ്ടത്. പൂച്ചക്കുഞ്ഞിനെ നായ കടിച്ചു കൊന്നതാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്. എന്നാൽ, പിന്നീട് കണ്ട കാഴ്‌ച ഹൃദയഭേദകമായിരുന്നു. ആളൊഴിഞ്ഞ സ്‌ഥലത്തിരുന്നു പൂച്ചക്കുഞ്ഞിനെ പാലൂട്ടുന്ന നായയെയാണ് നാട്ടുകാർ കണ്ടത്. ദൃശ്യം കണ്ടതോടെ അമ്പരപ്പും ആശ്‌ചര്യവുമാണ് ഒരേപോലെ നാട്ടുകാർക്കിടയിൽ ഉണ്ടായത്.

‘മനസിനെ വല്ലാതെ ആകർഷിച്ച രംഗമാണിത്. മാതൃസ്‌നേഹത്തിന് മുന്നിൽ പട്ടിയെന്നോ പൂച്ചയെന്നോ വ്യത്യാസം ഇല്ലായെന്നാണ് ഇതിൽ നിന്ന് മനസിലായത്’- നാട്ടുകാരനായ അബ്‌ദുൾ കരീം പറഞ്ഞു.

പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന തിരക്കിലാണ് ഇപ്പോൾ നായ. സ്വന്തമൊന്നുമല്ല, എന്നാലും നെഞ്ചോട് ചേർത്താണ് വളർത്തുന്നത്. ഒപ്പം ഒരു നായ്‌ക്കുട്ടിയുമുണ്ട്. നായ എവിടെയെങ്കിലും പോയാൽ പൂച്ചക്കുഞ്ഞിന് സംരക്ഷണം ഒരുക്കുന്നത് ഈ നായ്‌ക്കുട്ടിയാണ്. മനസ് നിറയും ഈ കാഴ്‌ചകൾ കണ്ടാൽ.

Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്‌- പോഷകാഹാര കുറവും കൂടുതൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE