കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിന് പിറകിൽ അട്ടിമറി ഉണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ ആരോപിച്ചു. മാലിന്യത്തിൽ നിന്നുള്ള പുക വലിയ പ്രശ്‌നം ഉണ്ടാക്കുന്നതായി പ്രദേശവാസികളും പറഞ്ഞു.
Most Read: അരിക്കൊമ്പൻ കാടുകയറുന്നു; വനംവകുപ്പിന്റെ ദൗത്യ സംഘം ആനഗജം ഭാഗത്ത്