ഡെൽഹിയിലെ ആശുപത്രി ഐസിയുവിൽ വൻ തീപിടുത്തം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ സഫ്‌ദര്‍ജങ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടുത്തം. രാവിലെ 6.35ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഐസിയുവിലെ അൻപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി.

അഗ്‌നിശമന സേനയും ആശുപത്രി ജീവനക്കാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഷോർട് സർക്യൂട്ട് കാരണം വെന്റിലേറ്ററിൽ നിന്ന് തീ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ പൂർണമായി അണക്കാൻ സാധിച്ചത്.

Also Read: കോവിഡ്: ജാഗ്രത കൈവിടരുത്, സ്‌ഥിതി വളരെ മോശം അവസ്‌ഥയിലേക്ക്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE