പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്‌തു; 48കാരന്‍ പിടിയില്‍

By Desk Reporter, Malabar News
pocso
Representational Image
Ajwa Travels

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ഒരാളെ പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നാനി നൈതല്ലൂര്‍ സ്വദേശി ആലങ്കോട് ഹൗസില്‍ ചന്ദ്രശേഖരനാണ് (48) കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്‌. വീട്ടില്‍നിന്ന് തയ്യല്‍ക്കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന പ്രതി ബലമായി പിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു.

ബലാൽസംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വിവരമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നല്‍കിയത്. പരാതിയുടെ അടിസ്‌ഥാനത്തില്‍ ചന്ദ്രശേഖരനെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌ത്‌ റിമാന്‍ഡ് ചെയ്‌തു. പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്‌റ്റർ ചെയ്‌ത കേസില്‍ ബലാൽസംഗ കുറ്റവും പോക്‌സോ വകുപ്പുമാണ് ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.

Most Read:  ബാലഭാസ്‌കറിന്റെ മരണം; തുടരന്വേഷണം വേണമെന്ന ഹരജിയിൽ വിധി 22ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE