ഒബാമയുടെ ‘പ്രോമിസ്‌ഡ് ലാൻഡി’ന് ആദ്യദിനം റെക്കോർഡ് വിൽപ്പന

By Trainee Reporter, Malabar News
Ajwa Travels

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഓർമ്മകുറിപ്പുകളുടെ ആദ്യ ഭാഗമായ ‘എ പ്രോമിസ്‌ഡ് ലാൻഡി‘ന് ആദ്യദിനം റെക്കോർഡ് വിൽപ്പന. അമേരിക്കയിലും കാനഡയിലുമായി പുസ്‌തകത്തിന്റെ 8,89,000 കോപ്പികളാണ് ആദ്യദിനം വിറ്റഴിച്ചത്. പ്രോമിസ്‌ഡ്‌ ലാൻഡിന്റെ പ്രസാധകരായ പെൻക്വിൻ റാൻഡം ഹൗസാണ് ഇക്കാര്യം അറിയിച്ചത്. ഇ ബുക്ക്, ഓഡിയോ ബുക്ക് തുടങ്ങിയ കാറ്റഗറികളെല്ലാം ചേർത്തുള്ള കണക്കാണിത്.

ഇതുവരെ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളിൽ വെച്ച് ആദ്യദിനം ഇത്രയധികം കോപ്പികൾ വിറ്റുപോകുന്ന ആദ്യത്തെ പുസ്‌തകമാണ്‌ എ പ്രോമിസ്‌ഡ് ലാൻഡെന്ന് പ്രസാധകർ അറിയിച്ചു. വായനക്കാരുടെ പ്രതികരണത്തിൽ ഏറെ ആവേശത്തിലാണെന്നും പെൻക്വിൻ കൂട്ടിച്ചേർത്തു. മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ളിന്റന്റെ ‘മൈ ലൈഫ്’ നാലുലക്ഷം കോപ്പികളാണ് ആദ്യദിനം വിറ്റുപോയത്. ജോർജ് ഡബ്ള്യു ബുഷിന്റെ ‘ഡിസിഷൻ പോയന്റ്സ്’ 2,20,000 കോപ്പികളും ആദ്യദിനം വിറ്റുപോയിരുന്നു.

പ്രോമിസ്‌ഡ്‌ ലാൻഡിന്റെ വിൽപ്പനക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന പുസ്‌തകം മിഷേൽ ഒബാമയുടെ ‘ബികമിങ്’ ആണ്. ബികമിങ്ങിന്റെ 7,25,000 കോപ്പികളാണ് ആദ്യദിവസം നോർത്ത് അമേരിക്കയിൽ വിറ്റുപോയത്. 2018ലാണ് മിഷേൽ ഒബാമയുടെ ബികമിങ് പുറത്തിറങ്ങിയത്. പുസ്‌തകം ഇപ്പോഴും വിൽപ്പനയിൽ മുൻപന്തിയിലുണ്ട്.

Read also: മാന്‍ ബുക്കര്‍ പുരസ്‌കാരം എഴുത്തുകാരൻ ഡഗ്ളസ് സ്‌റ്റുവർട്ടിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE