മുഖ്യമന്ത്രിയുടെ പ്രസ്‌താവന മുസ്‌ലിംങ്ങളെ കുറിച്ചല്ല, മുസ്‌ലിം ലീഗിനെ കുറിച്ച്; വിജയരാഘവന്‍

By Team Member, Malabar News
Malabarnews_a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം : മുസ്‌ലിം ലീഗിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തില്‍ പിന്തുണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഒരിക്കലും മുസ്‌ലിംങ്ങളെ പറ്റിയല്ലെന്നും, മുസ്‌ലിം ലീഗിനെ കുറിച്ചാണെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. ഒപ്പം തന്നെ അത് തികച്ചും രാഷ്‌ട്രീയപരമായ കാര്യമാണെന്നും വിജയരാഘവന്‍ വ്യക്‌തമാക്കി.

മുഖ്യമന്ത്രി പറഞ്ഞ കാര്യം തീര്‍ത്തും രാഷ്‌ട്രീയമാണ്. മുസ്‌ലിം ലീഗിനെ പറ്റിയാണ് അദ്ദേഹം വ്യക്‌തമാക്കിയത്. മുസ്‌ലിം ലീഗ് മതമൗലികവാദത്തിലേക്ക് നീങ്ങുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അത് തീര്‍ത്തും ശരിയാണെന്നും വിജയരാഘവന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായത്തെ പറ്റി മുഖ്യമന്ത്രി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. മുസ്‌ലിം ലീഗ് തങ്ങളുടെ വര്‍ഗീയ നിലപാട് തുറന്നു കാണിച്ചപ്പോള്‍ ഉണ്ടായ വിഷമമാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് പിന്നിലെന്നും, കേരളത്തില്‍ മതമൗലികവാദം ഒരിക്കലും അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ വ്യക്‌തമാക്കി.

മുസ്‌ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയില്‍ വലിയ വിവാദമാണ് സംസ്‌ഥാനത്ത് ഇപ്പോള്‍ അരങ്ങേറുന്നത്. സംഘപരിവാര്‍ രാഷ്‌ട്രീയത്തിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നതെന്നാണ് മുസ്‌ലിം ലീഗും, യുഡിഎഫും ആരോപിക്കുന്നത്.

Read also : ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല്‍ നേതാക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE