കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്.
ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സൂക്ഷ്മ പരിശോധന ഘട്ടത്തിൽ എല്‍ഡിഎഫ് പത്രിക തള്ളണമെന്ന ആവശ്യമുന്നയിച്ചത്. വര്‍ഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്നാണ് പരാതി. എന്നാൽ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു.
Malabar News: തിരഞ്ഞെടുപ്പ്; പൊതുനിരീക്ഷകൻ കൽപറ്റയിൽ എത്തി