ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ഇത്തവണ ചടങ്ങുകൾ മാത്രം

By Team Member, Malabar News
attukal pongala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വർഷംതോറും നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രം പൊങ്കാല ഇട്ട് ചടങ്ങുകൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. അതിനാൽ തന്നെ രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് തീ പകരും.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ഓരോ വർഷവും പൊങ്കാല ഇടുന്നതിനായി എത്തുന്നത്. എന്നാൽ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊങ്കാല നടത്താൻ തീരുമാനിച്ചാൽ അത് വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് വീണ്ടും ഇടയാക്കും. ഈ സാഹചര്യത്തിലാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചത്.

അതിനാൽ തന്നെ പതിവില്‍ നിന്നും വ്യത്യസ്‌തമായി ക്ഷേത്ര പരിസരത്തോ പൊതുയിടങ്ങളിലോ പൊങ്കാല ഇത്തവണ പൊങ്കാല ഇടാൻ അനുവദിക്കില്ല. എന്നാൽ ആവശ്യമെങ്കിൽ ഭക്‌തര്‍ക്ക് വീടുകളില്‍ പൊങ്കാല സമര്‍പ്പിക്കാം. 3.40നാണ് പൊങ്കാല നിവേദ്യം. കൂടാതെ ആചാര പ്രധാനമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Read also : സുരക്ഷാവീഴ്‌ച; കൊടി സുനിയുമായി മാഹിയിലേക്ക് പോയ പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെ‌ൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE