പിലാത്തറ: മണ്ടൂർ സ്വദേശി അബ്‌ദുൽഖാദർ മൂവക്കൻ (കാവുക്ക – 72 വയസ്) മരണപ്പെട്ടു. ഏറെകാലം പ്രവാസിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി നാട്ടിലായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരുന്ന ഇദ്ദേഹത്തിനെ ഹാർട്ട് അറ്റാക്കിനെ തുടർന്ന് ഇന്നലെ വൈകിട്ട് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 4 മണിയോടെയാണ് മരണപ്പെട്ടത്.
ഭാര്യ ഫാത്തിമ, കാസർഗോഡ് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ സുഹൈബ് മകനാണ്. മറ്റുമക്കൾ: ഷാജഹാൻ (ദുബൈ), ഹാഷിം കോഴിക്കോട് (മെഡോറ എഫ് എൻ ബി & മാർക്കറ്റിംഗ് മാനേജർ) അമീർ (കൊച്ചിൻ കാറ്ററേഴ്‌സ് ഉടമ) ഷമീം മുഹമ്മദ് (മാനന്തവാടി ഐസിഐസിഐ ബാങ്ക് ഡപ്യൂട്ടി മാനേജർ) സുഹൈല (ദുബൈ)
മരുമക്കൾ: ഷമീന, ഷമീല, നജ്‌മത് സബ, ഖദീജ, മാജിദ, റുനീഷ് (അബുദാബി ഇസ്‌ലാമിക് ബാങ്ക്, ദുബൈ) എന്നിവരുമാണ്. മരണാനന്തര ചടങ്ങുകൾ മണ്ടൂർ അൻവാറുൽ ഇസ്‌ലാം ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ നടക്കും. ജനാസ ചടങ്ങുകൾക്ക് മസ്‌ജിദ് ഖാളി നേതൃത്വം നൽകും.
Most Read: സ്‌ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്ന ബില്ല് നാളെ പാർലമെന്റിൽ; പ്രതിപക്ഷം എതിർക്കും