അബുദാബി റെസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് മരണം

By News Desk, Malabar News
Abu dhabi Gas leak
Abu-dhabi
Ajwa Travels

അബുദാബി: ഗ്യാസ് ചോര്‍ച്ചയിലൂടെ അബുദാബിയിലെ റസ്റ്റോറന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. അബുദാബി ഗവണ്‍മെന്റിന്റെ മാദ്ധ്യമ ഓഫീസ് ഉച്ചയോടെയാണ് രണ്ട് മരണം സ്ഥിരീകരിച്ചത്. പോലീസ് പുറത്തുവിട്ട ഒരു ചിത്രത്തില്‍ ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് റോഡിലെ (എയര്‍ പോര്‍ട്ട് റോഡ്) കെ.എഫ്.സി യും ഹാര്‍ഡീ റെസ്റ്റോറന്റും തൊട്ടടുത്തുള്ള ഷോപ്പുകളും തകര്‍ന്നതായി വ്യക്തമാകുന്നു.

പാചക വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു കിലോ മീറ്റര്‍ ദൂരത്തോളം തെറിച്ചു വീണിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ആളും വഴിയിലൂടെ നടന്ന് പോകുമ്പോള്‍ സ്‌ഫോടനാവശിഷ്ടം ശരീരത്തില്‍ പതിച്ച ആളുമാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മാദ്ധ്യമ ഓഫീസ് അനുശോചനം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ സുരക്ഷാസേന എത്തി ആശുപത്രിയിലേക്ക് മാറ്റി. ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE