ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി

By Team Member, Malabar News
Representational image
Ajwa Travels

അബുദാബി : ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്. യുഎഇയിൽ എത്തുമ്പോൾ നിർബന്ധിത ക്വാറന്റെയ്ൻ ആവശ്യമില്ലാത്ത രാജ്യങ്ങളാണ് ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഗ്രീൻ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നും എത്തുന്ന ആളുകൾ വിമാനത്താവളത്തിൽ വച്ച് പിസിആർ പരിശോധന നടത്തിയാൽ മതിയാകും.

ഗ്രീൻ രാജ്യങ്ങളുടെ പരിഷ്‌കരിച്ച പട്ടികയിൽ മാൾട്ടയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പട്ടികയിലുണ്ടായിരുന്ന യുകെ, താജികിസ്‌ഥാന്‍ എന്നീ രാജ്യങ്ങളെ ഒഴിവാക്കുകയും ചെയ്‌തു. യുകെയുടെ റെഡ് ലിസ്‌റ്റിൽ ഉൾപ്പെട്ട രാജ്യമാണ് യുഎഇ. അതിനാൽ തന്നെ യുഎഇയിൽ നിന്നും യുകെയിൽ എത്തുന്ന ആളുകളും നിർബന്ധ ക്വാറന്റെയ്‌നിൽ കഴിയേണ്ടതുണ്ട്.

ഓസ്‍ട്രേലിയ, അസര്‍ബൈജന്‍, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ക്യൂബ, ജര്‍മനി, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‍ലന്റ്, ഇസ്രയേല്‍, ജപ്പാന്‍, കിര്‍ഗിസ്‌ഥാന്‍, മാള്‍ട്ട, മൗറീഷ്യസ്‌, മൊള്‍ഡോവ, മൊറോക്കോ, ന്യൂസീലന്റ്, പോര്‍ച്ചുഗല്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്‍പെയിന്‍, സ്വിറ്റ്‍സര്‍ലന്റ്, തായ്‌വാൻ, അമേരിക്ക, ഉസ്‌ബെകിസ്‌ഥാൻ എന്നീ രാജ്യങ്ങളാണ് യുഎഇയുടെ പരിഷ്‌കരിച്ച ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

Read also : കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE