ദേശീയ പാതയിൽ വാഹനാപകടം; 4 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Ajwa Travels

വൈത്തിരി: വയനാട് വൈത്തിരി തളിപ്പുഴയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ 4 യുവാക്കൾക്ക് പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ അടിവാരം സ്വദേശിയായ ലോറി ഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു മറിഞ്ഞപ്പോൾ, ബൈക്കിൽ ഉണ്ടായിരുന്നവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതുമൂലം ലോറി മറിയുകയും, ഡ്രൈവർക്കും പരിക്കേൽക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട് നിർത്തുന്നതിനിടെയാണ് ലോറി മറിഞ്ഞത്. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

Read also: അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു; 67കാരൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE