കോട്ടക്കല്‍: മലപ്പുറം കോട്ടക്കലിന് സമീപം വാഹനാപകടം. പുത്തൂര്‍ പാറക്കോരിയില്‍ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ആറു മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്ടർ മരിച്ചു. പൊൻമള സ്വദേശി മുഹമ്മദ് ഫസലാണ് (36) മരിച്ചത്. മൃതദേഹം കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോട്ടക്കല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.
Read also: രാജ്യാന്തര നിലവാരത്തിൽ വഴിക്കടവിൽ ആദ്യ ഫുട്ബോൾ ടർഫ്