പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോനു സൂദിന്റെ സഹോദരി മൽസരിച്ചേക്കും

By Syndicated , Malabar News
sonu-sood-sister
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മൽസരത്തിനിറങ്ങും. ചണ്ഡീഗഢില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മോഗയില്‍നിന്നാണ് ജനവിധി തേടുകയെന്നാണ് വിവരം. മോഗയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സോനു സൂദാണ് ഇക്കാര്യം അറിയിച്ചത്.

അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി നടത്തിയ സോനുവിന്റെ കൂടിക്കാഴ്‌ചയും ചര്‍ച്ചയായിരുന്നു. എന്നാല്‍, ഏത് പാര്‍ട്ടിയുടെ ഭാഗമായാണ് മൽസര രംഗത്ത് ഇറങ്ങുക എന്നത് വ്യക്‌തമല്ല. നേരത്തേ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും സോനു സൂദ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഇരുവരുടെയും കൂടിക്കാഴ്‌ചയെ തുടര്‍ന്ന് സോനു എഎപിയില്‍ ചേരുമെന്നും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പില്‍ മൽസരിക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയ ചർച്ചകൾ ഉണ്ടായിരുന്നില്ല എന്നായിരുന്നു സോനുവിന്റെ പ്രതികരണം.

Read also: ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണെന്ന് പറഞ്ഞിട്ടില്ല; സല്‍മാന്‍ ഖുര്‍ഷിദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE