ബിജെപി അംഗത്വം സ്വീകരിച്ച് നടി വിജയശാന്തി

By Team Member, Malabar News
Malabarnews_vijayashanthi
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നടി വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചു. 2014 മുതൽ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന വിജയശാന്തി കഴിഞ്ഞ ആഴ്‌ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്. അംഗത്വം സ്വീകരിക്കുന്നതിനോട് അനുബന്ധിച്ച് സംസാരിച്ച നടി കോണ്‍ഗ്രസ് ദിശാബോധം നഷ്‌ടപ്പെട്ട പാര്‍ട്ടിയാണെന്നും, ജനങ്ങളുടെ പാര്‍ട്ടി ബിജെപി ആണെന്നും പ്രതികരിച്ചു.

നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിജയശാന്തിയും ബിജെപിയില്‍ നിലയുറപ്പിച്ചത്. ഇന്നലെ ഡെല്‍ഹിയില്‍ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് ഇന്ന് വിജയശാന്തി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ നിന്ന് തന്നെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച വിജയശാന്തി ഒടുക്കം ബിജെപിയില്‍ തന്നെ തിരികെയെത്തി.

1998 ലാണ് ബിജെപിയില്‍ അംഗമായി വിജയശാന്തി രാഷ്‌ട്രീയത്തില്‍ എത്തിയത്. അവിടെ നിന്നും ബിജെപി മഹിളാമോര്‍ച്ച സെക്രട്ടറി ആയി പ്രവര്‍ത്തിച്ച ഇവര്‍ തുടര്‍ന്ന് ബിജെപി വിട്ട് സ്വന്തമായി പാര്‍ട്ടി രൂപികരിച്ചു. എന്നാല്‍ 2009 ല്‍ ഈ പാർട്ടി ടിആര്‍എസില്‍ ലയിക്കുകയും, ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. അതിന് ശേഷം 2014 ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ അംഗമാകുന്നത്.

Read also : വഴി തെറ്റി ഇന്ത്യയിലെത്തി; പാകിസ്‌ഥാനി പെണ്‍കുട്ടികളെ സ്വീകരിച്ച് ഇന്ത്യന്‍ ആര്‍മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE