2022ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ ചിത്രമായ മോഹൻലാലിന്റെ ആറാട്ട് സിനിമക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്‌കൂളിന്റെ ബാനറിൽ പുതുമുഖങ്ങളുടെ പുതിയ ചിത്രം വരുന്നു. ശക്‌തി പ്രകാശ് നിർമിച്ച് നവാഗതനായ സെന്തിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങൾ മലയാള സിനിമയിലെത്തും.
പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിനിമ പൂർത്തീകരിക്കുക. കൊച്ചി ക്രൗൺ പ്ളാസയിൽ ഗ്രൂമിങ് സെഷൻ പുരോഗമിക്കുന്ന ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദാണ്. ചിത്രത്തിന്റെ നിർമാതാവും ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്‌കൂളിന്റെ മാനേജിങ് ഡയറക്‌ടറുമായ ശക്‌തി പ്രകാശ് പറയുന്നതനുസരിച്ച് ആക്‌ടിംഗ് വർക്‌ഷോപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സിനിമയിൽ അവസരം ഉണ്ടാകും.
പ്രമുഖരായ പല സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പരിചയവും, നിരവധി പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന സെന്തിൽ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്.
MOST READ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം