അഖിൽ ഖുറേശി രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌

By Desk Reporter, Malabar News
Akhil Qureshi is the Chief Justice of the Rajasthan High Court
Ajwa Travels

ന്യൂഡെൽഹി: 13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്‌റ്റിസുമാരെ നിയമിച്ചു. രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ത്രിപുര ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ അഖിൽ ഖുറേശിയെ നിയമിച്ചു. 13 ഹൈക്കോടതികളിലേക്കുള്ള കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിക്കുക ആയിരുന്നു.

സീനിയോറിറ്റി ലിസ്‌റ്റിൽ രണ്ടാമത് ഉണ്ടായിരുന്നിട്ടും അഖിൽ ഖുറേശിയുടെ പേര് സുപ്രീം കോടതി ജഡ്‌ജിമാരുടെ പട്ടികയിൽ കൊളീജിയം ഉൾപ്പെടുത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. അഖിൽ ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസാക്കാനുള്ള ശുപാർശ കേന്ദ്രവും നേരത്തെ തള്ളിയിരുന്നു.

ഇതിന്റെ തുടർച്ച ആയാണ് അദ്ദേഹത്തെ ഇപ്പോൾ രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിച്ചത്. സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ സിബിഐ കസ്‌റ്റഡിയിൽ വിട്ടത് അഖിൽ ഖുറേശിയാണ്. ഇതോടെയാണ് അദ്ദേഹം ബിജെപിയുടെ കണ്ണിലെ കരടായത്.

എട്ടു പേർക്കാണ് ചീഫ് ജസ്‌റ്റിസുമാരായി സ്‌ഥാനക്കയറ്റം ലഭിച്ചത്. അഖിൽ ഖുറേശി അടക്കം അഞ്ച് ചീഫ് ജസ്‌റ്റിസുമാരെ മറ്റു ഹൈക്കോടതികളിലേക്കു മാറ്റുകയും ചെയ്‌തു. ജസ്‌റ്റിസുമാരായ രാജേഷ് ബിന്ദാൽ (അലഹബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌), രഞ്‌ജിത്ത് വി മോറെ (മേഘാലയ), സതീഷ് ചന്ദ്ര ശർമ (തെലങ്കാന), പ്രകാശ് ശ്രീവാസ്‌തവ (കൊൽക്കത്ത), ആർവി മലീമഥ് (മധ്യപ്രദേശ്), ഋതുരാജ് അശ്വതി (കർണാടക), അരവിന്ദ് കുമാർ (ഗുജറാത്ത്), പ്രശാന്ത് കുമാർ (ആന്ധ്രാപ്രദേശ്) എന്നിവർക്കാണ് പുതുതായി സ്‌ഥാനക്കയറ്റം ലഭിച്ചത്.

ജസ്‌റ്റിസുമാരായ ഇന്ദ്രജിത് മഹന്തി (രാജസ്‌ഥാനിൽനിന്ന് ത്രിപുര ഹൈക്കോടതിയിലേക്ക്), മുഹമ്മദ് റഫീഖ് (മധ്യപ്രദേശിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക്), ബിശ്വനാഥ് സോമാദർ (മേഘാലയയിൽ നിന്ന് സിക്കിമിലേക്ക്), എകെ ഗോസ്വാമി (ആന്ധ്രാപ്രദേശിൽ നിന്ന് ഛത്തീസ്‌ഗഡിലേക്ക്) എന്നിവർക്കാണ് സ്‌ഥലംമാറ്റം ലഭിച്ചത്.

Most Read: ആശിഷിന്റെ ചോദ്യം ചെയ്യൽ 7 മണിക്കൂർ പിന്നിടുന്നു; അജയ് മിശ്ര രാജിവച്ചാലേ നീതി നടപ്പാകൂവെന്ന് പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE