പഴത്തേക്കാൾ കേമൻ ചക്കക്കുരു; അറിയാം ആരോഗ്യ ഗുണങ്ങൾ

ചക്കക്കുരു നമ്മുടെ കണ്ണിനും ചർമത്തിനും മുടിക്കുമെല്ലാം നൽകുന്ന ഗുണങ്ങൾ ഒട്ടും ചെറുതല്ല. സിങ്ക്, അയൺ, കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക എല്ലാ ധാതുക്കളും ചക്കക്കുരുവിൽ നിന്ന് നിങ്ങൾക്ക് ആർജിച്ചെടുക്കാനാകും.

By Trainee Reporter, Malabar News
jackfruit-seeds
Ajwa Travels

മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന പഴമാണ് ചക്ക. സീസണായാൽ പിന്നെ ചക്കയുടെ വിവിധതരം വിഭവങ്ങൾ നമ്മുടെ തീൻമേശയിൽ ഇടംപിടിക്കും. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമാണ് ചക്ക. സത്യത്തിൽ പഴത്തേക്കാൾ എത്രയോ ഇരട്ടി പോഷകങ്ങളാണ് ചക്കക്കുരുവിൽ ഒളിഞ്ഞിരിക്കുന്നതെന്ന് എത്രപേർക്ക് അറിയാം? ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് സത്യം.

ചക്കക്കുരുവിൽ തയാമിൻ, റൈബോഫ്ളേവിൻ അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന ഏതൊരു ഭക്ഷണത്തെയും ഊർജമാക്കി മാറ്റാനുള്ള പ്രത്യേക കഴിവുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കൂടാതെ, ഇത് നമ്മുടെ കണ്ണിനും ചർമത്തിനും മുടിക്കുമെല്ലാം നൽകുന്ന ഗുണങ്ങൾ ഒട്ടും ചെറുതല്ല.

സിങ്ക്, അയൺ, കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക എല്ലാ ധാതുക്കളും ചക്കക്കുരുവിൽ നിന്ന് നിങ്ങൾക്ക് ആർജിച്ചെടുക്കാനാകും.

ചക്കക്കുരുവിൽ ആന്റി മൈക്രോബയൽ ഫലങ്ങളുള്ള സംയുക്‌തങ്ങൾ ധാരാളമുണ്ട്. ഇത് ബാക്‌ടീരിയകളുമായി പോരാടി ശരീരത്തിലെ മലിനീകരണം തടയാൻ സഹായിക്കുന്നു. ദഹനനാളത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ചികിൽസിക്കുന്നതിനായി പരമ്പരാഗത ചികിൽസാ വൈദ്യങ്ങളിലും ഇതേപ്പറ്റി ശുപാർശ ചെയ്യുന്നുണ്ട്.

health benefites of jackfruit- seeds

ചക്കക്കുരുവിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

1. ചക്കക്കുരുവിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

2. പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചക്കക്കുരു. ഇത് ഉയർന്ന രക്‌തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയരോഗം സംരക്ഷിക്കാനും സഹായിക്കുന്നു.

3. എല്ലുകൾക്കും പേശികൾക്കും ആവശ്യമായ മഗ്‌നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ചക്കക്കുരു. അതിനാൽ ഇത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

4. ചക്കക്കുരുവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നേടാൻ ധൈര്യമായി ചക്കക്കുരു കഴിക്കാം.

5. വിളർച്ച പലരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ്. ചക്കക്കുരുവിൽ അയേൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളർച്ചയെ തടയാൻ സഹായിക്കും.

6. കലോറി കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ചക്കക്കുരു ധൈര്യമായി കഴിക്കാം. കൊഴുപ്പടിയുമെന്ന ഭയവും വേണ്ട.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE