വിഖ്യാത ഹോളിവുഡ് സ്‌റ്റുഡിയോ എംജിഎമ്മിനെ സ്വന്തമാക്കാൻ ഒരുങ്ങി ആമസോൺ

By Staff Reporter, Malabar News
amazon-mgm
Ajwa Travels

ന്യൂയോർക്ക്: ഹോളിവുഡിലെ വിഖ്യാതമായ എംജിഎം സ്‌റ്റുഡിയോസിനെ ഏറ്റെടുക്കാൻ ഒരുങ്ങി ആഗോള ടെക് കമ്പനിയായ ആമസോൺ. 845 കോടി ഡോളറാണ് (61,500 കോടി രൂപ) ഇതിനായി ആമസോൺ മുടക്കുക. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്.

20171,370 കോടി ഡോളറിന് ഹോൾ ഫുഡ്‌സ് എന്ന കമ്പനിയെ ഇവർ സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പഴയ ചലച്ചിത്ര സ്‌റ്റുഡിയോകളിൽ ഒന്നായ എംജിഎം ചലച്ചിത്ര നിർമാണ, വിതരണ രംഗങ്ങളിലും ആധിപത്യം പുലർത്തിയിട്ടുണ്ട്.

ജെയിംസ് ബോണ്ട് ചിത്രങ്ങൾ, സിൽവസ്‌റ്റർ സ്‌റ്റലോണിന്റെ ബോക്‌സിങ് ചിത്രങ്ങളായ റോക്കി എന്നിവയൊക്കെ എംജിഎം നിർമിച്ചതാണ്. 1924ൽ മെട്രോ പിക്ചേഴ്‌സ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഗോൾഡ് വിൻ പിക്ചേഴ്‌സ്, ലൂയിസ് ബി മേയർ പിക്ചേഴ്‌സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ പേര് മെട്രോ ഗോൾഡ് വിൻ മേയർ (എംജിഎം) എന്നായി മാറിയത്.

ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോൺ 2010ലാണ് വിനോദ മേഖലയിലേക്ക് കൂടി കടന്നുവന്നത്. നിലവിൽ കമ്പനി അമേരിക്കൻ ടെലിവിഷൻ പരമ്പരകളും ചിത്രങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ആമസോൺ സ്‌റ്റുഡിയോസ് എന്ന പേരിലാണ് ഇത്. പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനാണ് എംജിഎമ്മിനെ ഏറ്റെടുക്കുന്നത്.

Read Also: മാഞ്ചസ്‌റ്ററിന് ഇരുട്ടടി; യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ട് വിയ്യാറയൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE