കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍

By Desk Reporter, Malabar News
Ambulance stolen from Karunagappally found in Kochi
Ajwa Travels

കൊച്ചി: കരുനാഗപ്പള്ളിയില്‍ നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം. കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിക്ക് മുന്നില്‍നിന്നാണ് ആംബുലന്‍സ് മോഷണം പോയത്.

ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. KL 66 4249 നമ്പറിലുള്ള ‘നൻമ’ ആംബുലന്‍സാണ് മോഷ്‌ടിക്കപ്പെട്ടത്. വാഹനം നഷ്‌ടമായെന്ന് മനസിലായുടന്‍ അധികൃതര്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആംബുലന്‍സ് കണ്ടെത്താനുള്ള ശക്‌തമായ ക്യാംപെയിൻ നടത്തിയിരുന്നു. പോലീസിലും പരാതി നല്‍കിയിരുന്നു.

ആംബുലന്‍സ് അന്വേഷിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്‌റ്റ് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് വാഹനം എറണാകുളത്ത് കണ്ടതായി പോസ്‌റ്റിൽ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിച്ചറിയിച്ചത്. പോലീസ് ഉടന്‍ സ്‌ഥലത്തെത്തുകയും ഉടമയെ വിളിച്ചറിയിച്ച് വാഹനം കൈമാറുകയുമായിരുന്നു. മോഷ്‌ടാവിനെക്കുറിച്ച് ഇതുവരെ പോലീസിന് വിവരം ലഭിച്ചിട്ടില്ല.

Most Read:  പാക് മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ; പ്രതികരിച്ച് ഹമീദ് അൻസാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE