കുവൈറ്റ് സിറ്റി: രാജ്യത്ത് നൂറോളം തടവുകാർ ജയിൽ മോചിതരായി. 61ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് അമീർ പ്രഖ്യാപിച്ച പൊതുമാപ്പാണ് തടവുകാർക്ക് തുണയായത്. ആകെ 1080 പേർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതിൽ ഇരുനൂറോളം പേർക്കാണ് ഉടൻ പുറത്തിറങ്ങാൻ സാധിച്ചത്. ഇവരിൽ പകുതിയോളം പേരാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
ജയിൽ മോചിതരായ കുവൈറ്റ് സ്വദേശികളെ സുലൈബിയ ജയിലിന് മുന്നിലെത്തി ബന്ധുക്കൾ സ്വീകരിച്ചു. മോചിതരായവരിൽ 70 പേർ സ്വദേശികളും 130 പേർ പ്രവാസികളുമാണ്. ജയിൽ മോചിതരാക്കപ്പെടുന്ന പ്രവാസികളെ ഉടൻ തന്നെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും.
കൂടാതെ 530 തടവുകാരുടെ പിഴകളും ബോണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. 350 തടവുകാർക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ചില നിബന്ധനകളിൽ ഇളവ് അനുവദിക്കുകയും ചെയ്യും.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ