തൃശൂർ: ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്. 2006ൽ നിലവിൽ വന്ന വനാവകാശ നിയമ പ്രകാരം വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് ലഭ്യമാകേണ്ട ഉപജീവന അവകാശങ്ങൾ അംഗീകരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കാവുവെന്നും ഇതുസംബന്ധിച്ച നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും പരിഷത് ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും വളരെയധികം ബാധിച്ച പ്രദേശമാണ് പദ്ധതിയുടെ ഭാഗമായി തുരങ്കം നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ള മേഖല. എന്നാൽ പദ്ധതി നടപ്പിലാക്കാനായി 1986ൽ തയാറാക്കിയ പ്രോജക്‌ട് റിപ്പോർട്ടിലും ഇതുവരെ നടത്തിയ സാമൂഹിക പാരിസ്‌ഥിതികാഘാത പഠനങ്ങളിലും നിലവിലെ നൂതന ശാസ്‌ത്ര സാങ്കേതിക അറിവുകളും പാരിസ്‌ഥിതികാവസ്‌ഥയും സാമൂഹികാവസ്‌ഥകളും പരിഗണിച്ചിട്ടില്ല.
നിലവിൽ തയാറാക്കിയിട്ടുള്ള ദുരന്ത സാധ്യത മാപ്പുകൾ ഉപയോഗിച്ച് മേഖലയുടെ അപകടസാധ്യത വിശദമായി വിലയിരുത്തി വനം നഷ്‌ടപ്പെടാതെ തന്നെ പദ്ധതി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ഇതുവരെ നടന്ന നിർമാണ പ്രവർത്തനങ്ങൾ ചേർന്നുണ്ടായ സഞ്ചിത പാരിസ്‌ഥിതികാഘാതം കൂടി കണക്കിലെടുക്കണമെന്നും പരിഷത് ആവശ്യപ്പെട്ടു.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയിൽ ഉള്ളവരുടെ പരിശോധനക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി