ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി എം ഗൗതം റെഡ്ഡി (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഇദ്ദേഹം. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുന്‍ എംപി രാംമോഹന്‍ റെഡ്ഡിയുടെ മകനാണ്.
വൈഎസ് ജഗന്‍മോഹന്‍ മന്ത്രിസഭയിലെ വ്യവസായ-ഐടി വകുപ്പുകളുടെ ചുമതലയാണ് ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്. നെല്ലൂര്‍ ജില്ലയിലെ അത്‌മകുര്‍ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തില്‍ നിന്നും ആകെ രണ്ടുതവണ ഇദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. ഗൗതം റെഡ്ഡിയുടെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാല് തവണ പാര്‍ലമെന്റ് അംഗമായിരുന്നു.
Read Also: നീതി വൈകുന്നു, സർക്കാർ മറുപടി പറയണം; പ്രതികരിച്ച് ആഷിഖ് അബു