പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരന്‍ പോലീസിന്റെ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി.
വാളയാര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വേട്ട തുടര്‍ക്കഥ ആവുകയാണ്. കഴിഞ്ഞയാഴ്‌ചയും വാളയാറില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസില്‍ കടത്തുകയായിരുന്ന മയക്കുമരുന്നാണ് അധികൃതര്‍ പിടികൂടിയത്. കര്‍ണാടക സ്വദേശിയായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുകയാണ് പോലീസ്.
Malabar News: പീഡന കേസ്; അറസ്‌റ്റിലായ സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമ റിമാൻഡിൽ