കാസർഗോഡ്: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമയായ ജോർജ് ജോസഫിനെ (52) ആണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്‌തത്.
ഇതേ പഠന കേന്ദ്രത്തിൽ അധ്യാപികയായിരുന്ന യുവതിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. 2018 മുതൽ രണ്ടര വർഷക്കാലം തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ആദ്യം വിവാഹ വാഗ്‌ദാനം നൽകിയ ഇയാൾ പിന്നീട് അതിൽനിന്ന് പിൻമാറിയെന്നും പരാതിയിലുണ്ട്. കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശിയായ ജോർജ് ജോസഫ് വർഷങ്ങളായി കാഞ്ഞങ്ങാട് ആണ് താമസം. കാസർഗോഡ് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്‌പി സുനിൽ ആണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
Also Read: കോവിഡ് കാലത്ത് പഠനത്തിനൊപ്പം കല്ലുമ്മക്കായ കൃഷി; വിളവെടുപ്പ് നടത്തി വിദ്യാർഥികൾ