വിപണിയില്‍ എത്താനൊരുങ്ങി അപ്രീലിയ eSR1 ഇലക്‌ട്രിക് മൈക്രോ സ്‌കൂട്ടര്‍

By News Desk, Malabar News
Ajwa Travels

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ eSR1 ഇലക്‌ട്രിക് സ്‌കൂട്ടറുമായി എത്താനൊരുങ്ങുന്നു. ഹിന്ദുസ്‌ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൈക്രോ സ്‌കൂട്ടറിന് 350W ബ്രഷ്‌ലെസ്സ് മോട്ടോറാണുള്ളത്.

കുറഞ്ഞ വേഗതയില്‍ നഗരത്തില്‍ സഞ്ചരിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് 280Wh നീക്കം ചെയ്യാവുന്ന ബാറ്ററി പാക്കുമായാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണ ചാര്‍ജില്‍ 18 മൈലിനടുത്ത് സഞ്ചരിക്കാന്‍ മൈക്രോ സ്‌കൂട്ടറില്‍ കഴിയും. നീക്കം ചെയ്യാവുന്ന ബാറ്ററി പാക്ക് ഉള്‍പ്പെടുത്തുന്നതു കൊണ്ട് ഇത് വീട്ടിലോ ഓഫീസിലോ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ ഉപഭോക്‌താക്കളെ സഹായിക്കുന്നു.

659 പൗണ്ട് അഥവാ ഏകദേശം 60,000 രൂപ ആയിരിക്കും അപ്രീലിയ eSR1 മൈക്രോ സ്‌കൂട്ടറിന്റെ വില. ഉടന്‍ തന്നെ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനം, തിരഞ്ഞെടുത്ത ലോക വിപണികളിലും ലഭ്യമാകും. എന്നാല്‍ മോഡലിന്റെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് വ്യക്‌തമായ വിവരങ്ങള്‍ ലഭ്യമല്ല.

Also Read: കോവിഷീൽഡ്; അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി; തൃപ്‌തികരമെന്ന് വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE