അറക്കൽ ബീവി അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്

By Trainee Reporter, Malabar News
Arakkal Beevi passes away
ആദിരാജ മറിയുമ്മ
Ajwa Travels

കണ്ണൂർ: അറക്കൽ രാജകുടുംബത്തിന്റെ 39-മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്‌ജിദ്‌ ഖബർസ്‌ഥാനിൽ നടക്കും. മദ്രാസ് പോർട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എപി ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്‌ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് അറക്കൽ തറവാട്. ആദ്യകാലം മുതൽക്കേ അറക്കൽ രാജവംശത്തിന്റെ അധികാര കൈമാറ്റമെല്ലാം നടക്കുന്നത് ആൺ-പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മുതിർന്ന സ്‌ത്രീക്കോ പുരുഷനോ ആണ് അധികാരം ലഭിക്കുക. 39- മത് ഭരണാധികാരി സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെ തുടർന്നാണ് മറിയുമ്മ പുതിയ ഭരണാധികാരിയാകുന്നത്.

Most Read: ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി; ഗ്രാമീണ കാർഷിക ജീവിതം ഇനി ലോകത്തിന് മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE