കരസേനാ കമാൻഡർമാരുടെ യോഗം; ഡെൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കും

By Team Member, Malabar News
Armed Forces Meeting Will Be Start In India From Today
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ കരസേനാ കമാൻഡർമാരുടെ യോഗം ആരംഭിക്കും. അതിർത്തി സുരക്ഷ അടക്കമുള്ള സുപ്രധാന വിഷയങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് യോഗം ആരംഭിക്കുക. ഡെൽഹിയിൽ ചേരുന്ന യോഗം ഈ മാസം 22ആം തീയതി വരെ തുടരും.

എല്ലാ വർഷവും ഏപ്രിൽ, ഒക്‌ടോബർ മാസങ്ങളിലാണ് സാധാരണയായി കരസേനാ കമാൻഡർമാരുടെ യോഗം നടക്കുന്നത്. കരസേനയിലെ ഉന്നത ഉദ്യോഗസ്‌ഥർ അതിർത്തിയിലെ സാഹചര്യം വിലയിരുത്തുകയും, യുദ്ധമേഖലകളിലെ തയാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്യും.

കരസേനയിലെ ആധുനികവൽക്കരണം, ഡിജിറ്റിലൈസേഷൻ, പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗം, ഇ-വാഹനങ്ങൾ വാങ്ങുന്നത് തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഏപ്രിൽ 21ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന കമാൻഡർമാരുടെ യോഗത്തെ അഭിസംബോധന ചെയ്യും.

Read also: കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE