ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഫോണ്‍ ഉപയോഗിച്ചു; അര്‍ണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി

By News Desk, Malabar News
Arnab-Goswami_2020-Nov-04
Ajwa Travels

മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്‌റ്റഡിയിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അര്‍ണബിനെ ജയിലിലേക്ക് മാറ്റിയത്. ആത്‍മഹത്യ പ്രേരണക്കേസില്‍ അറസ്‌റ്റിലായ അര്‍ണബ് അലിബാഗിലെ സ്‌കൂളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അര്‍ണബിന് ഫോണ്‍ ലഭിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.

Also Read: ഡെല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍

തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ മര്‍ദിച്ചെന്നും അര്‍ണബ് ജയിലിലേക്ക് മാറ്റുന്നതിനിടെ പ്രതികരിച്ചു. അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിന് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഹരജിക്കാരോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് 2018ല്‍ ആത്‍മഹത്യ ചെയ്‌ത കേസില്‍ ആത്‍മഹത്യ പ്രേരണകുറ്റത്തിനാണ് അര്‍ണബിനെ അറസ്‌റ്റ് ചെയ്‌തി‌രിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE