സ്‌ഫോടനം; അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു

By News Bureau, Malabar News
Terrorist killed in Jammu-Kashmir
Representational Image
Ajwa Travels

തൗബാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു. സൈനികർ വിശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.

സാംഗോംസാങ് വാട്ടർ സപ്ളൈ വർക്കിന്റെ റിസർവോയറിന് സമീപം ജവാൻമാർ പെട്രോളിംഗ് നടത്തുന്ന സ്‌ഥലത്ത് നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തത്. മണിപ്പൂരിൽ 50 ദിവസത്തിനിടെ നടക്കുന്ന നാലാമത്തെ സ്‌ഫോടനമാണിത്.

അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും തീവ്രവാദ സംഘടനയോ മറ്റ് ഗ്രൂപ്പുകളോ ഇതുവരെയും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Most Read: സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനോട് റിപ്പോർട് തേടി ആഭ്യന്തര മന്ത്രാലയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE