ന്യൂഡെൽഹി: മണിപ്പൂർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ വധിക്കുകയും എകെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ സൈന്യം പിടിച്ചെടുക്കുകയും ചെയ്‌തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്.
മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനീസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചിരുന്നു.
മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കനാനിലാണ് ആക്രമണമുണ്ടായത്. അസം റൈഫിൾസ് 46ആം യൂണിറ്റ് കമാൻഡിംഗ് ഓഫിസറായ വിപ്ളബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, 8 വയസുള്ള മകൻ, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് സൈനികർ എന്നിവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരർ സ്‌ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരർ ജവാൻമാർക്ക് നേരെ വെടിവച്ചു. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരപ്രദേശമാണിത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പിഎൽഎ) മണിപ്പൂര്‍ നാഗാ ഫ്രണ്ടും (എംഎൻപിഎഫ്) ഏറ്റെടുത്തിരുന്നു. സംയുക്‌ത പ്രസ്‌താവനയിലൂടെയാണ് ഇരു സംഘടനകളും ഉത്തരവാദിത്തം ഏറ്റെടുത്തത്.
Read also: ജെഎൻയു ക്യാംപസില്‍ വിദ്യാർഥി സംഘർഷം; നിരവധി പേർക്ക് പരിക്ക്