പെരുമ്പാവൂരിൽ അസം സ്വദേശിനി വെട്ടേറ്റ് മരിച്ചനിലയിൽ; ഭർത്താവ്‌ ഒളിവിൽ

By News Bureau, Malabar News
A lorry driver killed a cleaner by hitting him on the head in KannurPriyesh's death CASE
Representational Image
Ajwa Travels

കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില്‍ അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രുദീന്റെ ഭാര്യ ഖാലിദ ഖാത്തൂനാണ് കൊല്ലപ്പെട്ടത്. ഫക്രുദീൻ ഒളിവിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകനാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. സംഭവത്തിൽ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല നടത്തിയത് ഖാലിദയുടെ ഭര്‍ത്താവ് ഫക്രുദീൻ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Most Read: അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE