പെട്രോൾ പമ്പിൽ ആക്രമണം; പണം അടങ്ങിയ ബാഗ് കവർന്ന പ്രതികൾ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

മലപ്പുറം: പെട്രോൾ അടിച്ച ശേഷം പമ്പിലെ ജീവനക്കാരനെ ആക്രമിച്ചു പണം അടങ്ങിയ ബാഗ് കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ്, ചെട്ടിപ്പടി അരയന്റെ പുരയ്‌ക്കൽവീട്ടിൽ മുഹമ്മദ് വാസിം, ചെട്ടിപ്പടി പക്കർക്കാന്റെ പുരയ്‌ക്കൽവീട്ടിൽ സഫ്‌വാൻ എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ 20ആം തീയതി രാത്രി രണ്ടരയോടെ കോട്ടായിയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. മൂന്ന് പേർ ബൈക്കിലെത്തിയ ശേഷം 500 രൂപക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പമ്പിൽ പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. പെട്രോൾ അടിച്ച പണവും ഇവർ നൽകിയിരുന്നില്ല.

ഇവരെ തടയാൻ ശ്രമിച്ച ജീവനക്കാരനും മർദ്ദനമേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽപ്പോയി. അന്വേഷണത്തിനിടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ട്രെയിനിൽ മംഗലാപുരത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ. ഇവർ നേരത്തെ ചെങ്ങമനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഏഴ് മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Most Read: ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടുത്തം; അന്വേഷണം നടത്തുമെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE