കോവിഡ്; ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും

By Desk Reporter, Malabar News
Covid-positive_2020-Sep-26
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടാൻ തീരുമാനം. ഇന്ന് നാലു പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം 13 ആയി. ഇതേത്തുടർന്നാണ് ആരോ​ഗ്യ വകുപ്പ് ഫയർ സ്‌റ്റേഷൻ അടച്ചിടാൻ നിർദ്ദേശം നൽകിയത്.

അതേസമയം, തിരുവനന്തപുരത്ത് ഒൻപത് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് 1050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1024 ഉം സമ്പർക്ക രോഗികളാണ്‌. തിരുവനന്തപുരത്ത് മാത്രം 99 ശതമാനത്തിന് മുകളിലാണ് സമ്പർക്കരോഗികളുടെ എണ്ണം. രോഗികളിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണ് എന്നുള്ളതും കൂടുതൽ ആശങ്കയുണ്ടാക്കുന്നു.

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 7000 കടന്ന ദിവസമാണ് ഇന്ന്, 7006 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 3199 പേർ രോ​ഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE