തിരക്ക് വേണ്ട; സന്ദർശന സമയങ്ങളിൽ നിയന്ത്രണം വരുത്തി ബാങ്കുകൾ

By Desk Reporter, Malabar News
Bank_2020 Aug 15
Representational Image
Ajwa Travels

തിരുവനന്തപുരം: ഓണക്കാലത്തുണ്ടായേക്കാവുന്ന വൻ തിരക്ക് കണക്കിലെടുത്തു ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കി. തിങ്കളാഴ്ച മുതലാണ് ബാങ്കുകളിൽ നിയന്ത്രണം നിലവിൽ വരുക. ഇതിന്റെ ഭാഗമായി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ എത്താൻ പ്രത്യേക സമയം തീരുമാനിച്ചു. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയാണ് തീരുമാനം എടുത്തത്.

ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് സമയക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്താതിരിക്കാനാണ് ഇത്തരം നടപടിയെന്ന് സമിതി അറിയിച്ചു.

ബാങ്കുകളിൽ ഏർപ്പെടുത്തിയ സമയക്രമീകരണം :

0,1,2,3 എന്നീ നമ്പറുകളിൽ അക്കൗണ്ടുകൾ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 വരെയാണ് ബാങ്കുകളിൽ അനുമതി നൽകിയിട്ടുള്ളത്.

4,5,6,7 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണി വരെ സന്ദർശന സമയം ക്രമീകരിച്ചു നൽകി.

8,9 എന്നീ നമ്പറുകളിൽ അക്കൗണ്ട് അവസാനിക്കുന്നവർക്ക് 2.30 മുതൽ നാലു മണി വരെയാണ് ബാങ്കുകളിൽ എത്താൻ അനുവാദം നൽകിയിരിക്കുന്നത്.

എന്നാൽ വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും നിയന്ത്രണം ബാധകമല്ല എന്നും സമിതി അറിയിച്ചു. അടുത്തമാസം ഒൻപതാം തിയതി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും മുന്നിൽ കണ്ടാണ് നിയന്ത്രണം കർശനമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE