ഓണം ഷോപ്പിങ്ങിൽ ഇടപാടുകൾ മറക്കല്ലേ! നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധി

ഈ മാസത്തിന്റെ അവസാന ദിനങ്ങളിൽ തിരുവോണം വന്നതിനാലാണ് അവധി ദിനങ്ങൾ നീണ്ടു പോയത്.

By Trainee Reporter, Malabar News
Bank-Holidays-2023
Ajwa Travels

തിരുവനന്തപുരം: ഓണം പർച്ചേഴ്‌സിന്റെ തിരക്കിലാണ് കേരളക്കര. ഷോപ്പിംഗ് പൊടിപൊടിക്കുമ്പോൾ ഇടപാടുകളിലും ഒന്നു ശ്രദ്ധിക്കണം. സംസ്‌ഥാനത്ത്‌ നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധിയാണ്. ഈ മാസത്തിന്റെ അവസാന ദിനങ്ങളിൽ തിരുവോണം വന്നതിനാലാണ് അവധി ദിനങ്ങൾ നീണ്ടു പോയത്. നേരിട്ടുള്ള ഇടപാടുകൾ നടത്താൻ ഇന്നുകൂടിയെ സമയമുള്ളൂവെന്നർഥം.

വരുന്നത് തുടർച്ചയായ അഞ്ചു ദിവസത്തെ അവധിയായതിനാൽ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തിയില്ലെങ്കിൽ പണികിട്ടും. വരുന്ന 27 ഞായറാഴ്‌ച അവധിയാണ്. 28 തിങ്കളാഴ്‌ച ഉത്രാട ദിന അവധി. 29 ചൊവ്വാഴ്‌ച തിരുവോണം. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അതേസമയം, സെപ്‌റ്റംബർ മാസത്തിൽ ഒമ്പത് ദിവസം ബാങ്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. ശനിയും ഞായറുമടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഉൽസവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി.

Most Read| ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി; ഇനി 14 ദിവസത്തെ പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE