ബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്‌ഥാനത്ത്‌ ബിജെപി പ്രതിഷേധം-പലയിടത്തും സംഘർഷം

ദേശീയ തലത്തിൽ വൻ വിവാദവും ചർച്ചയുമായി ബിബിസി ഡോക്യുമെന്ററി സംസ്‌ഥാനത്തും വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്ക് എതിരെ ഇടതു യുവജന വിദ്യാർഥി സംഘടനകളും കോൺഗ്രസും ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

By Trainee Reporter, Malabar News
BBC documentary protest
Ajwa Travels

തിരുവനതപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ വിവാദം വൻ സംഘർഷത്തിലേക്ക്. തലസ്‌ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബിജെപി പ്രതിഷേധവുമായി എത്തിയത് വലിയ സംഘർഷത്തിന് ഇടയാക്കി. പൂജപ്പുര തിരുമല റോഡിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പോലീസ് അടച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിലെ ബാരിക്കോഡ് തകർക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതോടെയാണ് പൂജപ്പുരയിൽ സംഘർഷം ഉടലെടുത്തത്. വനിത ബിജെപി പ്രവർത്തകർ അടക്കം പ്രതിഷേധത്തിൽ അണിനിരന്നു. ബാരിക്കോഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പോലീസ് തടഞ്ഞു.

ഇതോടെ, പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധം കടുത്തതോടെയാണ് പ്രവർത്തകർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചത്. ദേശീയ തലത്തിൽ വൻ വിവാദവും ചർച്ചയുമായി ബിബിസി ഡോക്യുമെന്ററി സംസ്‌ഥാനത്തും വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്ക് എതിരെ ഇടതു യുവജന വിദ്യാർഥി സംഘടനകളും കോൺഗ്രസും ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതൽ പ്രദർശനങ്ങൾ നടന്നു. പ്രദർശനം തടയുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചു. പലയിടത്തും സംഘർഷങ്ങളും ഉണ്ടായി. പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ മുൻകൈയെടുത്ത് നടത്തിയ പ്രദർശനത്തിനിടെ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചാ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി.

അനുമതി ഇല്ലാതെയുള്ള പ്രദർശനത്തിന് എതിരെ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. എതിർപ്പുമായി എത്തിയ യുവമോർച്ചാ പ്രവർത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദർശനം. കൊച്ചി ലോ കോളേജിന് മുന്നിൽ എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കണ്ണൂർ സർവകലാശാലയിൽ പോർട്ടിക്കോയിൽ പ്രദർശനമൊരുക്കി. കോഴിക്കോട് സരോജ് ഭവനിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ഡോക്യുമെന്ററി. കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയിൽ പറയുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.

Most Read: വിഴിഞ്ഞം തുറമുഖം 60 ശതമാനം പൂർത്തിയായി; മന്ത്രി അഹമ്മദ് ദേവർകോവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE