കോവാക്‌സിന് മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്; ക്ളിനിക്കല്‍ ട്രയലിന് അനുമതിയായി

By News Desk, Malabar News
covaxin-in-uk
Representational image

ഡെൽഹി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ളിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ചു. കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ബൂസ്‌റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാക്‌സിന്റെ രണ്ടു ഡോസുകള്‍ നല്‍കി ആറു മാസത്തിനു ശേഷം ബൂസ്‌റ്റര്‍ ഡോസ് നല്‍കാനാണ് പദ്ധതി. കേന്ദ്ര ഡ്രഗ് സ്‌റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്‌ജക്റ്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ക്ളിനിക്കല്‍ ട്രയലിന് അനുമതി നല്‍കിയത്.

രണ്ടാംഘട്ട ട്രയലിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 23ന് വിശദമായ ക്ളിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ഡ്രഗ് സ്‌റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്‌ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുമതി നല്‍കിയത്.

Read Also: ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE