നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; വിധിയില്‍ പ്രതികരിച്ച് കര്‍ഷക സംഘടനകള്‍

By News Desk, Malabar News
Malabarnews_farmers protest in delhi
Representational image
Ajwa Travels

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. സുപ്രീം കോടതി വിധി പരിശോധിക്കും. വിധിയുടെ പശ്‌ചാത്തലത്തില്‍ ഇന്ന് രണ്ടരക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ കോര്‍ കമ്മറ്റി യോഗം ചേരുന്നുണ്ട്. നാളെ 12 മണിക്ക് 41 സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്.

ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം തുടരും. റിപ്പബ്ളിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്‌ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ചു. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി ഇന്ന് കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌തത്‌. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. അത് വരെ നിയമം സ്‌റ്റേ ചെയ്യുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

Entertainment News: ‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍; ഹൊറര്‍ ത്രില്ലറില്‍ കേന്ദ്ര കഥാപാത്രമായി മഞ്‌ജു വാര്യര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE