തൃശൂരിലെ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം; ആളപായമില്ല

By Desk Reporter, Malabar News
Fire at SBI ATM counter in Kalpetta
Representational Image
Ajwa Travels

തൃശൂർ: കൊടകര, കോടാലിയിൽ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു തീപടർന്നു. സമീപത്തെ വ്യാപാര സ്‌ഥാപനങ്ങൾ തകർന്നു. ജീവനക്കാർ ഓടി പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി.

കോടാലിയിൽ ഗ്യാസ് അടുപ്പുകൾ വിൽക്കുകയും സർവീസ് ചെയ്യുകയും ചെയ്യുന്ന സ്‌ഥാപനത്തിലാണ് സ്‍ഫോടനം ഉണ്ടായത്. ഇവിടെ എട്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു, ഇതിൽ നാലെണ്ണമാണ് പൊട്ടിത്തെറിച്ചത്. കട പൂർണമായും കത്തി നശിച്ചു. ചാലക്കുടിയിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് സംഘം എത്തി.

അരമണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീയണക്കാനായത്. കടയിലെ ജീവനക്കാർ തീപിടുത്തം ഉണ്ടായ ഉടൻ തന്നെ പുറത്തേക്ക് ഓടിയതിനാൽ ആളപായം ഉണ്ടായില്ല.

Most Read:  ലോകത്തിന് ഭക്ഷണം നൽകാൻ ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE