ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു

By Team Member, Malabar News
Sadanand Singh

പട്‌ന: മുതിർന്ന കോൺഗ്രസ് നേതാവും ബിഹാറിലെ മുൻ നിയമസഭാ സ്‌പീക്കറുമായ സദാനന്ദ സിംഗ്(75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.

ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്ന സദാനന്ദ സിംഗ് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് എന്നീ സ്‌ഥാനങ്ങളിലും സേവനമനുഷ്‌ഠിച്ചിരുന്നു. ഭഗൽപൂരിലെ കഹൽഗാവിൽ നിന്ന് 9 തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്‌ഥാന മന്ത്രിയായും പ്രവർത്തിച്ചു.

രണ്ട് തവണ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സദാനന്ദ സിംഗിന്റെ വിയോഗത്തെ തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കൾ അനുശോചനം അറിയിച്ചു.

Read also: മാത്തൂർ മാതൃക; മലപ്പുറം ചെറുകാവ് പഞ്ചായത്തിലും ഇനി സർ, മാഡം വിളിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE