തിരുവനന്തപുരം: സംസ്‌ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് 5400 പേരാണ് ബിജെപിയുടെ ഭാരവാഹി പട്ടികയിൽ ഇടംനേടിയത്. നേരത്തെ ഇത് നൂറിൽ താഴെയായിരുന്നു.
20,000 ബൂത്തുകൾ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇത്തവണ സജീവമായി സമ്മേളനങ്ങൾ നടന്നത് 18000 ബൂത്തുകളിൽ മാത്രമാണ്. ബിജെപിക്ക് നേരത്തെ ഉണ്ടായിരുന്നത് 12000 ബൂത്ത് കമ്മറ്റികളായിരുന്നു. ഇതിൽ 5000 ബൂത്തുകളും നിർജീവമായിരുന്നു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യത്താകമാനം ബിജെപി നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായാണ് ബൂത്ത് മുതലുള്ള കമ്മിറ്റികളുടെ പുനഃക്രമീകരണം നടത്തിയത്.
കേരളത്തിലെ 140 നിയോജക മണ്ഡലം കമ്മറ്റികളും വിഭജിച്ച് 280 കമ്മിറ്റികളാക്കി. 20 ബൂത്തുകളിൽ മുകളിലുള്ള പഞ്ചായത്ത് കമ്മിറ്റികളെ വിഭജിച്ച് ഏരിയ കമ്മിറ്റി എന്ന പുതിയ സംവിധാനം കൊണ്ടുവന്നു. ബൂത്ത് തലത്തിൽ കമ്മിറ്റികളിൽ വനിതാ ഭാരവാഹികളുടെയും പിന്നാക്ക വിഭാഗക്കാരുടെയും സംവരണം ഉറപ്പാക്കി.
Most Read: ‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’