ശബരിമലയിൽ ബിജെപി ഒത്തുകളിച്ചിട്ടില്ല; ചെന്നിത്തലക്ക് മറുപടിയുമായി കുമ്മനം

By Desk Reporter, Malabar News
Kummanam Rajasekharan
Kummanam Rajasekharan
Ajwa Travels

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽഡിഎഫും ബിജെപിയും ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്‌തതെന്ന്‌ ചോദിച്ച കുമ്മനം, യുഡിഎഫും എൽഡിഎഫുമാണ് ശബരിമല വിഷയത്തിൽ ഒത്തുകളിച്ചത് എന്നും കുറ്റപ്പെടുത്തി.

“യുഡിഎഫ് എന്ത് കൊണ്ട് കേരള നിയമസഭയിൽ ഒരു നിയമം കൊണ്ടു വന്നില്ല?. യുഡിഎഫിന്റെ ഒരാൾ പോലും ശബരിമല വിഷയത്തിൽ സമരം ചെയ്‌തിട്ടില്ല,”- കുമ്മനം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നും കുമ്മനം വ്യക്‌തമാക്കി. മൽസരിക്കണമെന്ന ആഗ്രഹം തനിക്കില്ല, അക്കാര്യം ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാൽ പാർട്ടി പറഞ്ഞാൽ മൽസര രംഗത്തുണ്ടാകും,- കുമ്മനം പറഞ്ഞു.

നേമത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൽസരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച കുമ്മനം, ഉമ്മൻ ചാണ്ടിയല്ല പിണറായി മൽസരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നും കൂട്ടിച്ചേർത്തു.

Also Read:  പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE