നാർക്കോട്ടിക് ജിഹാദ് വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി

By Staff Reporter, Malabar News
Tripura Assembly Elections; BJP manifesto will be released today
Representational Image
Ajwa Travels

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദ വിഷയം ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബിജെപിയുടെ ദേശീയ നേതാക്കളും, കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദർശിക്കും. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചക്ക് ബിജെപി നിർദ്ദേശം നൽകി.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും, എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ നേരത്തെ ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയും പാലാ ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തി.

മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: മേഴ്‌സിക്കുട്ടിയമ്മക്ക് രൂക്ഷവിമർശനം; വിഷ്‌ണുനാഥിനെ പ്രശംസിച്ച് സിപിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE